ചരിത്രവും ഭാവനയും ചേരുംപടി ഇഴചേരുന്നിടത്താണ് തലമുറകളെ വിസ്മയിപ്പിക്കുന്ന പിരീഡ് സിനിമകളുടെ പിറവി. കേരളമനസില്നിന്ന് അടര്‍ത്തിമാറ്റാനാവാത്ത വിമോചനസമര പശ്ചാത്തലത്തില്‍ ഡിജോ ജോസ് ആന്റണിയൊരുക്കിയ ടൊവിനോ മാസ് എന്റര്ടെയ്നര് പള്ളിച്ചട്ടമ്പി തിയറ്ററുകളില്‍ തരംഗമാകുന്നു.
ക്രിസ്റ്റഫര്‍ കൃഷ്ണപിള്ള എന്ന വീരോചിത നായകപ്പെരുമയില് ടൊവിനോയും റബേക്കയെന്ന റൊമാന്റിക് ചാരുതയുടെ തിളക്കത്തില്‍ കയാദു ലോഹറും പട്ടേലര് കുഞ്ഞമ്പു നമ്പ്യാര്‍ എന്ന വമ്പന്‍ സർപ്രൈസ് വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും പടര്‍ത്തുന്ന ആവേശത്തീ. ടൊവിനോ തോമസ് എന്ന ഗംഭീര നടനെ മാസ് ചേരുവകളോടെ അവതരിപ്പിച്ച് ഒന്നാംതരം തിയട്രിക്കല്‍ അനുഭവമൊരുക്കിയ സംവിധാനമികവിൽ ഡിജോ ജോസ് ആന്റണി.
"ഞാന്‍ ചെയ്തതില്‍ ഏറ്റവും പ്രയാസമേറിയ യോണറാണ് ഈ സിനിമയുടേത്. ആക്്ഷനും ഇമോഷനും റൊമാന്‍സുമുള്ള ഫാമിലി പിരീഡ് ഡ്രാമയാണിത്. കംപ്ലീറ്റ് പാക്കേജ്. ഒരു നാടിന്റെയും ആ നാടിന്റെ നായകന്റെയും കഥ പറയുന്ന സിനിമയാണിത്. അത് ആവശ്യപ്പെടുന്ന ആക്്ഷനുമുണ്ട്'- ഡിജോ പറയുന്നു.
കഥാപശ്ചാത്തലം..?
1957-58 കാലഘട്ടത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവന്ന ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസ ബില്ലുമൊക്കെയാണ് കഥാപശ്ചാത്തലം. വിമോചനസമരകാലത്ത് കാണിയാര്‍ എന്ന ദേശത്തെ ക്രിസ്റ്റഫര്‍ സേനയെ അടവുകള്‍ പഠിപ്പിക്കാനായി അവര്‍ നിയമിച്ച ക്രിസ്റ്റഫറാണ് ഈ സിനിമയിലെ നായകൻ പള്ളിച്ചട്ടന്പി.
ടൊവിനോയ്ക്കൊപ്പം ഒരു സിനിമ എന്നതു തുടക്കത്തിലേയുള്ള സ്വപ്നമല്ലേ..?